ആത്മബോധോദയ സംഘം, ശ്രീശുഭാനന്ദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ശുഭാനന്ദ തപോശതാബ്ദി ആഘോഷം ദുബായിൽ നടന്നു. ദുബായ് ഇന്ത്യൻ അക്കാദമി സ്‌കൂളിൽ നടന്ന പരിപാടിയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു.


ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവന്റെ രണ്ടു വർഷത്തിലേറെ നീണ്ട തപസ്സിന്റെ സ്മരണാർത്ഥം ആത്മബോധോദയ സംഘം, ശ്രീ ശുഭാനന്ദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ലോകമെമ്പാടും നടന്നു വരുന്ന ശ്രീ ശുഭാനന്ദ തപോശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ദുബായിലും തപോശതാബ്ദി ആഘോഷം സംഘടിപ്പിച്ചത്.

ദുബായിലെ ഇന്ത്യൻ അക്കാദമി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആത്മബോധോദയ സംഘം, ശ്രീ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദൻ ചടങ്ങിൽ അധ്യക്ഷനായി. ശ്രീ ശുഭാനന്ദ തപോ ശതാബ്ദി ചിത്ര പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ജനം ടി വി മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പിള്ളി ചടങ്ങിൽ മുഖ്യാതിഥിയായി. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ നൈനാൻ ഫിലിപ്പ് പണക്കാമറ്റം, സംഗീത സംവിധായകൻ പ്രണവം മധു എന്നിവർ സംബന്ധിച്ചു. സുജി ഗോപാലകൃഷ്ണൻ, ഹരികുമാർ, രാഗേഷ് ഘോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.