ആഗോള ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ജമ്മുകശ്മീര്‍


ശ്രീനഗര്‍: നിക്ഷേപകരെ ലക്ഷ്യം വെച്ച് മൂന്ന് ദിവസത്തെ ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ജമ്മുകശ്മീര്‍. ഒക്ടോബര്‍ 12 മുതലാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജമ്മുകശ്മീരില്‍ നടക്കുന്ന ആദ്യത്തെ ആഗോള ഉച്ചകോടിയാണിത്.പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ 12ന് ശ്രീനഗറില്‍ നടക്കുമെന്നും ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍കെ ചൗധരി അറിയിച്ചു.

പുതുതായി രൂപം കൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളുടെ സാധ്യതകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ജമ്മുകശ്മീരിലെ ആഗോള ഉച്ചകോടിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും ആസ്വദിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോളാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത നിക്ഷേപകരുടെ ഉച്ചകോടി വഴിയൊരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് 14 വരെയാണ് ഉച്ചകോടി നടക്കുക.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.