അരുവിക്കര, നെയ്യാര്‍ ഡാമുകള്‍ തുറന്നു, മഴ തുടരുന്നു; ജാഗ്രതാ നിര്‍ദേശം l KAIRALINEWSONLINE.COM |


തെക്കന്‍ കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്കു സാധ്യത.നെയ്യാര്‍ അണക്കെട്ട് തുറന്നു.നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താല്‍ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്. നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

അരുവിക്കര ഡാം ചൊവ്വാഴ്ച രാവിലെ 7.30ന് തുറന്നു. 1 ഷട്ടര്‍ 50 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്.അതേസമയം സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ മഴയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചു. വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലപ്പുറം കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇവിടെനിന്ന് ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങള്‍. ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്.

Credits : Kairali NewsSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.