അയോദ്ധ്യ വിധി ; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം


ന്യൂഡൽഹി : അയോദ്ധ്യ വിധി വരാൻ ദിവസങ്ങൾ ശേഷിയ്ക്കെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം .

തന്ത്ര പ്രധാന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കണമെന്നും , അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിക്കുന്നതാണ് ഉത്തരവ് . കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് .

നാലായിരത്തോളം സൈനികരെ രണ്ട് ദിവസം മുൻപാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തർപ്രദേശിലേയ്ക്ക് അയച്ചത് . ഇതിലെ ആദ്യ വിഭാഗം ഇന്ന് എത്തുമെന്നാണ് സൂചന . ചെറിയ പിഴവു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന ഇന്റലിജൻ സ് റിപ്പോർട്ട് കണക്കിലെടുത്ത് വൻ സുരക്ഷയാണ് അയോദ്ധ്യയിൽ ഒരുക്കുന്നത് .

അയോധ്യ കേസില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നിർദേശം നൽകിയിരുന്നു . കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മോദിയുടെ ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

വിജയത്തിന്റേയും പരാജയത്തിന്റേയും കണ്ണിലൂടെ അയോധ്യ വിധിയെ നോക്കി കാണരുതെന്നും മോദി ഓര്‍പ്പിച്ചിച്ചു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുമ്പായി കേസിലെ വിധിയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.