അയോദ്ധ്യ വിധി നരേന്ദ്രമോദിയുടെ വിജയം , ഇന്ത്യയ്ക്ക് ലഭിച്ചത് മഹത്തായ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനുള്ള അവസരം ; അമേരിക്കൻ മാദ്ധ്യമങ്ങൾ


ന്യൂഡൽഹി ; കഴിഞ്ഞ ദിവസം വന്ന രാമജന്മഭൂമിക്കേസ് വിധി ഇന്ത്യയുടെ സാമൂഹിക , രാഷ്രീയ മാറ്റങ്ങൾക്ക് പുതിയ തുടക്കം നൽകുമെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ . പുതിയ ഒരു ഘടന രാജ്യത്തിന്റെ പുരോഗമന സാഹചര്യങ്ങളിൽ എഴുതി ചേർക്കാൻ വിധി സഹായിക്കും .

വിധി വരുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് ക്രമസമാധാന പാലനം നടത്താൻ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികളെ യുഎസ് മാദ്ധ്യമങ്ങൾ ഏറെ അഭിനന്ദിച്ചു .

കേസിന്റെ ചരിത്രപരമായ എല്ലാ ഉറവിടങ്ങളും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ ഘടനയെ ഏറെ സ്വാധീനിക്കുമെന്നും , വിധി നരേന്ദ്രമോദിയുടെ വിജയമാണെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു .സുപ്രീംകോടതിയുടെ ഐകകണ്ഠ്യേനയുള്ള വിധി ഒരു മഹത്തായ ഹിന്ദു ക്ഷേത്രം പണിയാൻ വേദിയൊരുക്കുന്നുവെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു .

അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദു വിശ്വാസികൾക്ക് വിട്ടു നൽകിയാണ് സുപ്രീംകോടതിയുടെ വിധി .പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി തർക്കഭൂമിയ്ക്ക് പുറത്ത് മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു . മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീർപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനു സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട് .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.