അയോദ്ധ്യ വിധിയുടെ പേരിൽ ആക്രമണം നടത്താൻ ഇന്ത്യയിലെത്തിയാൽ പിന്നെ പാകിസ്ഥാനിലേയ്ക്ക് ഒരു മടക്കമുണ്ടാവില്ല ; പാക് ഭീകരർക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്


ന്യൂഡൽഹി ; അയോദ്ധ്യ വിധിയുടെ പേരിൽ രാജ്യത്ത് കനത്ത സുരക്ഷയും ,ജാഗ്രതാ നിർദേശവും നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം . പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘമായ ജയ്‌ഷെ ഇ മുഹമ്മദ് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി മിലിട്ടറി ഇന്റലിജന്‍സും , റോയും,ഐബിയും മുന്നറിയിപ്പ് നൽകിയിരുന്നു .

‌ന്യൂഡല്‍ഹി , ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ . ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട് . നിലവിൽ കനത്ത സുരക്ഷാവലയത്തിലാണ് രാജ്യം .

സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടാൻ അധിക സേനയെ ഒരുക്കി നിർത്തിയിട്ടുണ്ട്. 4000 അർധസൈനികരെ കേന്ദ്രവും എത്തിച്ചിട്ടുണ്ട്. അയോദ്ധ്യയിലും സ്ഥിതി നിയന്ത്രണ വിധേയമാണ് .

കർത്താർപൂർ ഉദ്ഘാടന ദിവസം തന്നെ അയോദ്ധ്യ വിധി വന്നത് തെറ്റായിപ്പോയെന്ന പാകിസ്ഥാന്റെ പ്രതികരണത്തിനും ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത് . അയോദ്ധ്യ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് ഇന്ത്യ പ്രസ്താവിച്ചു .

അയോദ്ധ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യം, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അധികാരമില്ലെന്നും ഇന്ത്യ പ്രതികരിച്ചു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.