അയോദ്ധ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യം; വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ല; രവീഷ് കുമാര്‍


ന്യൂഡല്‍ഹി: അയോദ്ധ്യ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ മോഹം നടക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അയോദ്ധ്യ ഇന്ത്യയുടെ ആഭ്യന്തര കാര്യം, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാകിസ്ഥാന് അധികാരമില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വിമര്‍ശിച്ചു.

അയോദ്ധ്യാ കേസിലെ കോടതി വിധിയെ വിര്‍ശിച്ച് നിരവധി പാക് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തെ കര്‍താര്‍ പുര്‍ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ ഖുറേഷി നടത്തിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.

രാജ്യം സ്വീകരിച്ച വിധിയാണിത്. തികച്ചും നിയമപരമായും ആരാധന സമത്വവും ഉറപ്പു വരുത്തുന്ന വിധിയാണ് സുപീം കോടതി കേസില്‍ പ്രസ്താവിച്ചത്. അത് ഒരു പക്ഷെ പാകിസ്ഥാന് മനസിലാകണമെന്നില്ലെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.

അയോദ്ധ്യ വിധിയെ വര്‍ഗ്ഗീകരിക്കുന്ന രീതിയില്‍ നിരവധി പ്രസ്താവനകളുമായി ഖുറേഷിക്ക് പിന്നാലെ പാക് മാധ്യമങ്ങള്‍, മാധ്യമ ഉപദേഷ്ടാവ് ഫിര്‍ദൗസ് ആഷിഖ്, മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറീന്‍ മിസാരി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.