അയോദ്ധ്യയുടെയും രാമന്റെയും ആഗ്രഹമാണ് ഈ വിധിയെന്ന് രാമക്ഷേത്രത്തിലെ പൂജാരി
ലക്നൗ ; അയോദ്ധ്യയുടെയും ,രാമന്റെയും ആഗ്രഹമാണ് സുപ്രീംകോടതി വിധിയിലൂടെ നിറവേറുന്നതെന്ന് രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്‌നാഥ് വത്സ് . വർഷങ്ങൾ പഴക്കമുള്ള ഒരു തർക്കത്തിനു ഇത്തരത്തിൽ അനുയോജ്യമായ തീർപ്പുണ്ടായതിൽ അയോദ്ധ്യ മുഴുവൻ സന്തോഷിക്കുന്നുണ്ട് .

മുസ്‌ലിങ്ങൾക്ക് പള്ളി പണിയുന്നതിന് അയോദ്ധ്യയുടെ പഞ്ചകോശി പരിക്രമമാർഗത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാർ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുസമൂഹത്തിന്റെയാകെ വിശ്വാസത്തെ അംഗീകരിക്കുന്നതാണ് വിധിയെന്ന് ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി മഹന്ത് രാമചന്ദ്ര ദാസ് പറഞ്ഞു.തർക്കഭൂമിയ്ക്ക് പുറത്ത് പള്ളി പണിയുന്നതിനും അതിന് സഹായം നൽകുന്നതിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഇസ്ലാമിന്റെ വിശ്വാസ വിധി മുകളിലാണെന്നും, ഇപ്പോഴത്തെ വിധിയോട് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ലെന്നും അയോദ്ധ്യയിലെ തർക്കഭൂമിയോട് ചേർന്ന ആലംഗിരി മസ്ജിദിലെ ജീവനക്കാരൻ മുഹമ്മദ് ഹാഷിം പറഞ്ഞു.

കനത്ത സുരക്ഷയിലാണ് അയോദ്ധ്യയും , പരിസരവും . എല്ലാ മുൻകരുതലുകളും ജില്ലാഭരണകൂടം എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനൂജ് കുമാർ ഝാ പറഞ്ഞു .

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.