അയോദ്ധ്യക്കേസില്‍ സുപ്രീം കോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണം; പിണറായി വിജയന്‍
തിരുവനന്തപുരം: അയോദ്ധ്യക്കേസില്‍ സുപ്രീം കോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണം.

രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടായിരിക്കണം. അയോദ്ധ്യാ വിധി ഒരു തരത്തിലുള്ള വിദ്വേഷ പ്രചാരണത്തിനും ഹേതുവാകരുത്. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളാലും ഐക്യബോധാത്താലുമാവണം നാം നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാളെ രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണ ഘടന ബഞ്ചാണ് അയോദ്ധ്യാ കേസില്‍ വിധി പറയുക.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.