അമേരിക്കയിലെ ഒക്‌ലാഹോമയില്‍ വെടിവെപ്പ്, അക്രമി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു


വാഷിംഗ്ടണ്‍: അമേരിക്കയിലെ ഓക്‌ലാഹോമയിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഡന്‍കനിലെ വാള്‍മാര്‍ട്ട് സ്റ്റോറിനു സമീപമാണ് വെടിവെപ്പുണ്ടായത്. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടതായി ഡന്‍കന്‍ പോലീസ് മേധാവി ഡാനി ഫോര്‍ഡ് പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരെ വെടിവെച്ചതിനു ശേഷം അക്രമി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് ഫോര്‍ഡ് വ്യക്തമാക്കിയത്.

അതേസമയം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വെടിവെപ്പിനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറയിച്ചു. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ സോഗാല് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Credits: JANAM TVSource link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.