അഡ്വ. കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു | Kerala | Deshabhimani




തിരുവനന്തപുരം >   മനുഷ്യാവകാശകമ്മീഷൻ മുൻ അംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. കെ ഇ ഗംഗാധരന്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. കെ ഇ ഗംഗാധരനുമായി വ്യക്തിപരമായി വളരെയടുത്ത ബന്ധമായിരുന്നുവെന്ന്‌ കോടിയേരി പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ‌് അദ്ദേഹം പൊതുരംഗത്ത‌് വന്നത‌്. ആ കാലം മുതലേയുള്ള അടുപ്പം ഊഷ്മളതയോടെ കാത്തുസൂക്ഷിച്ചിരുന്നു. കോടതി മാർച്ചുൾപ്പെടെ നിരവധി സമരങ്ങൾക്ക‌് അദ്ദേഹം നേതൃത്വം നൽകി.

 അടിയന്തരാവസ്ഥക്കാലത്ത‌് മിസ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. തലശേരി കലാപകാലത്ത‌് സമാധാനത്തിനായി രംഗത്തിറങ്ങിയവരിൽ  കെ ഇ ഗംഗാധരനുമുണ്ടായിരുന്നുവെന്നും കോടിയേരി അനുസ്‌മരിച്ചു. തലശേരി ജില്ലാകോടതിയിൽ പബ്ലിക‌് പ്രോസിക്യൂട്ടറായിരുന്ന അദ്ദേഹം നിരവധി കേസുകളിൽ സ‌്പെഷ്യൽപ്രോസിക്യുട്ടറായി പ്രവർത്തിച്ചു.  കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കാളിയാവുന്നു. കെ ഇ ഗംഗാധരന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

 

മറ്റു വാർത്തകൾ




Credits : Deshabhimani

Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.