അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്ന കാര്യത്തില്‍ നവംബര്‍ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്


ലക്‌നൗ: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പള്ളിക്കായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയുടെ കാര്യത്തില്‍ നവംബര്‍ 26ന് തീരുമാനമെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്നും സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.

പള്ളിക്ക് അനുവദിച്ച ഭൂമിയുടെ കാര്യത്തില്‍ നിരവധി അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോര്‍ഡിന്റെ ജനറല്‍ ബോഡി മീറ്റിംഗ് നവംബര്‍ 26ന് ചേരും. ഇതിനു ശേഷം അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു.

ഈ മാസം 13നാണ് മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഇത് 26ലേക്ക് മാറ്റുകയായിരുന്നു. ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ ചിലര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും വിധിക്കെതിരായി ഒരു നടപടിയും സ്വീകരിക്കില്ലെന്നും സഫര്‍ ഫാറൂഖി വ്യക്തമാക്കി.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.