അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്; സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളില്‍ ക്രിസ്റ്റിയന്‍ മിഷേലിന് ജാമ്യമില്ല


ന്യൂഡല്‍ഹി: സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമര്‍പ്പിച്ച കേസുകളില്‍ ജാമ്യം ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ കുംഭകോണത്തിലെ മദ്ധ്യസ്ഥന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി കോടതി തള്ളി. ദുബായില്‍ നിന്ന് നാടുകടത്തപ്പെട്ട മിഷേലിനെ 2018 ഡിസംബര്‍ 22 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

രണ്ട് അന്വേഷണ ഏജന്‍സികള്‍ തന്നെ 600 മണിക്കൂറിലധികം ചോദ്യം ചെയ്തതായി ആരോപിച്ച് മിഷേല്‍ കഴിഞ്ഞ മാസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയും നിരസിച്ചിരുന്നു. ഇന്ത്യയില്‍ നിരവധി ആഘോഷങ്ങള്‍ നടക്കാറുണ്ടെന്നും എന്നാല്‍ ഈ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രതികളെ ജയിലില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും ഏജന്‍സികള്‍ കോടതിയില്‍ നിലപാടെടുത്തു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കേസില്‍ ജനുവരി 5 ന് മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് അയച്ചിരുന്നു. ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സിബിഐയും മിഷേലിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

2010 ല്‍ ബ്രിട്ടീഷ്-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ് ലാന്‍ഡുമായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് 3,565 കോടി രൂപയുടെ ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പുവച്ചിരുന്നു. കരാര്‍ സ്വന്തമാക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാരോപിച്ച് അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന്റെ മാതൃ കമ്പനിയായ ഫിന്‍മെക്കാനിക്ക മേധാവിയെ ഇറ്റലി അറസ്റ്റ് ചെയ്തതോടെ കരാര്‍ നിര്‍ത്തിവക്കുകയായിരുന്നു.

Credits: JANAM TV



Source link

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.